OTT യിൽ റീലീസ് ആയ പടങ്ങളിൽ തീയേറ്ററിൽ ഇറങ്ങിയിരുന്നെങ്കിൽ എന്നു തോന്നിയ ഒരു പടം. പണക്കാർക്ക് മാത്രം ചിന്തിക്കാവുന്ന വിമാനയാത്ര സാധാരണക്കാർക്ക് കൂടി സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ നേടുമാരൻ നടത്തുന്ന പോരാട്ടം ആണ് Soorarai Pottru പറയുന്നത്. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി എടുത്ത Soorarai Pottru ഇൽ എല്ലാവരും തന്നെ മികച്ച രീതിയിൽ തന്നെ അഭിനയിച്ചിട്ടുണ്ട്.

നടിപ്പിൻ നായകൻ ആയ Suriya പിന്നെ മലയാളത്തിലെ ഏറ്റവും മികച്ച നടി എന്ന് ഞാൻ വിശ്വസിക്കുന്ന Urvashi തുടങ്ങിയവർ ഒട്ടും മോശമാക്കാതെ ചെയ്തിട്ടുണ്ടെങ്കിലും എടുത്തു പറയേണ്ടത് Aparna Balamurali യുടെ വേഷം തന്നെയാണ്. സാധരണ ഒരു സൂപ്പർതാരം നായകൻ ആവുന്ന തമിഴ് സിനിമയിൽ, നായകന്റെ പിറകെ പാട്ടും പാടി നടക്കുന്ന നായിക അല്ലാതെ കഥയിൽ വളരെ പ്രാധാന്യം ഉള്ള വേഷം അപർണ മികച്ച രീതിയിൽ തന്നെ ചെയ്തിട്ടുണ്ട്. തമിഴ്‌ സിനിമയിൽ തീരെ കണ്ടിട്ടില്ലാത്ത ഒരു നായിക വേഷം തന്നെയാണ് അപർണയുടെ ബൊമ്മി എന്ന കഥാപാത്രം. കുറെ കാലത്തിനു ശേഷം ആ പഴയ സൂര്യയെ തിരിച്ചു കൊണ്ട് വരാനും സംവിധായിക Sudha Kongara ക്ക് കഴിഞ്ഞിട്ടുണ്ട്.

G. V. Prakash ന്റെ BGM, മികച്ച ഫ്രെയിമുകൾ, വ്യത്യസ്തമായി എടുത്ത പാട്ടുകൾ എല്ലാം കൊണ്ടും രണ്ടര മണിക്കൂർ ഉള്ള Soorarai Pottru ഒട്ടും  ലാഗ് ഇല്ലാതെ തന്നെ കണ്ടിരിക്കാം. 

Genre: Drama
Streaming On: Amazon Prime
Verdict: Never Miss

|| Soorarai Pottru Tamil Movie Review in Malayalam ||

Leave a Reply

Your email address will not be published. Required fields are marked *