
നെപ്പോട്ടിസത്തിന്റെ പേരിൽ ഒരു സിനിമയോ അതിലെ അഭിനേതാക്കളുടെ പ്രകടനമോ മോശമാണെന്നു പറയേണ്ട ആവശ്യം ഇല്ല. Sadak 2 റിലീസ് ചെയ്യുന്നതിന് മുമ്പ് കിട്ടിയ റീവ്യൂ അത്രയും മോശം ആയിരുന്നു. ഗൂഗിളിൽ ഏകദേശം 30,000 പേർ ചെയ്ത റീവ്യൂ 1/5 ആണ്. എന്നാൽ പടം കണ്ടു കഴിഞ്ഞപ്പോൾ അതൊട്ടും അനാവശ്യമായി തോന്നിയില്ല.അത്രയും മോശമായി തന്നെയാണ് Mahesh Bhatt പടം എടുത്തു വച്ചിരിക്കുന്നത്.
വർഷങ്ങൾക്ക് മുമ്പ് PK (2014) യിൽ വളരെ വിജയകരമായി പറഞ്ഞ ഒരു കാര്യം sadak 2 ഇൽ വളരെ മോശമായി തന്നെ അവതരിപ്പിച്ചു. കാര്യം നെപ്പോട്ടിസത്തിന്റെ പ്രോഡക്ട് ആണെങ്കിലും തന്റെ റോളുകൾ എല്ലാം മികച്ച രീതിയിൽ ചെയ്യാറുള്ള Alia Bhatt അടക്കം ആരും തന്നെ കാര്യമായ മികവൊന്നും കാണിച്ചില്ല. മഹേഷ് ബട്ട് Sadak എടുത്ത സമയത്തുള്ള അതേ സീരിയൽ ഡ്രാമ ടൈപ്പ് ഡയലോഗുകളും ട്വിസ്റ്റുകളും തന്നെയേ പുതിയ sadak ഇലും ഉള്ളു.
ആകെ ഒരു ആശ്വാസം പാട്ടുകൾ ആണ്. വലിയ മോശം അല്ലാതെ തന്നെ എല്ലാ പാട്ടുകളും എടുത്തിട്ടുണ്ട്. കുറച്ചെങ്കിലും ബോറടി ഒഴിവാക്കാൻ സിനിമയിലെ പാട്ടുകൾക്ക് കഴിഞ്ഞിട്ടുണ്ട്. അല്ലാതെ ആൾ ദൈവങ്ങൾക് എതിരെ പറയുന്ന കാര്യങ്ങളിലോ കൈലാസത്തിലേക്കുള്ള യാത്രയിലോ പ്രേക്ഷകരെ പിടിച്ചിരുത്താൻ ഉള്ള ഒന്നും തന്നെ Sadak 2 ഇൽ ഇല്ല.
Genre: Drama
Streaming On: Hotstar
Verdict: Bad
|| Sadak 2 Movie Review in Malayalam ||