
ഈ വർഷം ഞാൻ കണ്ട സിനിമകളിൽ വച്ച് ഏറ്റവും കൂടുതൽ ഇഷ്ടമായ സിനിമ. എന്ത് കൊണ്ട് അമേരിക്കയിൽ George Floyd മാർ ഉണ്ടാവുന്നു എന്ന് Just Mercy ൽ വ്യക്തമാക്കുന്നുണ്ട്. 1989 ഇൽ തന്റെ ഹാർവാർഡിലെ പഠനം കഴിഞ്ഞു അലബാമയിലേക്ക് പോകുന്ന Bryan Stevenson അവിടെ വച്ച്, മൂന്നു വർഷം മുമ്പ് 18 വയസുള്ള ഒരു വെളുത്ത വർഗക്കാരി പെൺകുട്ടിയെ കൊന്ന കുറ്റത്തിന് മരണ ശിക്ഷ കാത്തു കിടക്കുന്ന Walter McMillian എന്ന വ്യക്തിയെ പരിചയപ്പെടുന്നു. ഒരു സത്യസന്ധമായ വിചാരണ പോലും ഇല്ലാതെയാണ് മാക്‌മില്ലൻ ശിക്ഷിക്കപ്പെട്ടത് എന്ന് മനസിലാക്കുന്ന ബ്ര്യൻ അതിനെതിരെയും അവിടെ വധ ശിക്ഷക്ക് വിധിക്കപ്പെട്ട നിരപരാധികളായ മറ്റു കറുത്ത വർഗക്കാർക്കു വേണ്ടിയും നടത്തുന്ന നിയമ പോരാട്ടം ആണ് ജസ്റ്റ് മെഴ്‌സിയിൽ പറയുന്നത്.
അഭിനയിച്ച Michael B. Jordan, Jamie Foxx, Rob Morgan തുടങ്ങിയവർ എല്ലാം തങ്ങളുടെ കഥാപാത്രങ്ങൾ ആയി ജീവിക്കുകയായിരുന്നു എന്ന് തന്നെ പറയാം. ഹാർവാർഡിൽ നിന്നും പഠിച്ചിറങ്ങിയ വക്കീൽ ആയിട്ടു പോലും ബ്ര്യൻ പല സ്ഥലങ്ങളിലും നേരിടുന്ന വിവേചനവും, മറ്റു കറുത്ത വർഗക്കാർ നേരിടുന്ന വിവേചനവും സിനിമയിൽ ഉടനീളം തുറന്നു കാണിക്കുന്നുണ്ട്. ഇലക്ട്രിക്ക് ചെയറിൽ നടപ്പിലാക്കുന്ന വധ ശിക്ഷയെല്ലാം സിനിമ തീർന്നാലും നമ്മുടെ മനസ്സിൽ നിന്നും മാറില്ല.
യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനം ആയി എടുത്ത Just Mercy, ഒരിക്കലും നമ്മൾ മിസ് ചെയ്യാൻ പാടില്ലാത്ത സിനിമകളിൽ ഒന്നാണ്. ബ്ര്യൻ സ്റ്റീവൻസൺ തുടങ്ങിയ Equal Justice Initiative എന്ന സംഘടന കറുത്തവർഗക്കാരായ നിരവധി നിരപരാധികളെ വധ ശിക്ഷയിൽ നിന്നും രക്ഷിച്ചിട്ടുണ്ട്. യഥാർത്ഥ ബ്ര്യൻ സ്റ്റീവൻസോണുമായുള്ള ഇന്റർവ്യൂ താഴെ കൊടുത്തിട്ടുണ്ട്.
Genre: Biography
Streaming On: Amazon Prime
Verdict: Never Miss
|| Just Mercy Movie Review in Malayalam ||