C U Soon , മലയാള സിനിമ ചരിത്രത്തിലെ ഒരു നാഴികക്കല്ലായി വിശേഷിപ്പിക്കാവുന്ന ഒരു മികച്ച സിനിമ. കഥാപരമായി വലിയ പുതുമയൊന്നും ചിത്രം തരുന്നില്ലെങ്കിലും ഈ കാലഘട്ടത്തിലും വളരെയധികം പ്രാധാന്യം അർഹിക്കുന്ന കഥ തന്നെയാണ് സി യു സൂൺ പറയുന്നത്. ഒരു സാധാ സിനിമയായി എടുക്കാം എങ്കിലും  പൂർണമായും മൊബൈൽ ഫോൺ അല്ലെങ്കിൽ ലാപ്ടോപ്പ് സ്‌ക്രീനിൽ ചിത്രീകരിച്ചപ്പോൾ അതൊട്ടും മോശമാക്കാതെ തന്നെയാണ് Mahesh Narayanan സി യു സൂൺ എടുത്തിരിക്കുന്നത്.

Moothon (2019) , Kappela (2020) തുടങ്ങിയ സിനിമകളിൽ എല്ലാം മികച്ച പ്രകടനം കാഴ്ചവെച്ച Roshan ഇവിടെയും തീരെ മോശമാക്കിയില്ല. കൂടെ Fahadh Faasil, Darshana Rajendran തുടങ്ങിയ എല്ലാവരും വളരെ മികച്ച രീതിയിൽ തന്നെ തങ്ങളുടെ വേഷങ്ങൾ കൈകാര്യം ചെയ്തു.ഇനിയും ഒരുപാട് മികച്ച വേഷങ്ങൾ ദര്ശനക്ക് ലഭിക്കട്ടെ. ഇത്രയും പ്രതികൂലമായ സാഹചര്യത്തിൽ ഇങ്ങനെ മികച്ച ഒരു ത്രില്ലെർ തന്ന മഹേഷ് നാരായണൻ എല്ലാ അഭിനന്ദനങ്ങളും അർഹിക്കുന്നു.

Searching (2018) എന്ന ഇംഗ്ലീഷ് സിനിമയുമായി ചെറുതല്ലാത്ത സാമ്യം മേക്കിങ്ങിൽ സി യു സൂണിനുണ്ടെങ്കിലും അത് കാര്യമാക്കേണ്ട ആവശ്യം ഇല്ല. OTT റിലീസിന് പൂർണമായും യോജിക്കുന്ന ഈ സിനിമ മലയാള സിനിമയെ ഇഷ്ടപെടുന്ന ഓരോരുത്തരും തീർച്ചയായും കണ്ടിരിക്കേണ്ട പടം ആണ്. ഒന്നര മണിക്കൂർ മാത്രം ഉള്ള ഒരു മികച്ച ത്രില്ലെർ തന്നെ നമുക്കു ലഭിക്കും.

Genre: Thriller
Streaming On: Amazon Prime
Verdict: Never Miss

|| C U Soon Malayalam Movie Review ||

Leave a Reply

Your email address will not be published. Required fields are marked *